വളര്‍ത്തുനായയെ നഷ്ടമായി; 12കാരി ജീവനൊടുക്കി

kid-sad
പ്രതീകാത്മക ചിത്രം
SHARE

വളര്‍ത്തുനായ വിടപറഞ്ഞതിന്റെ സങ്കടം താങ്ങാനാവാതെ പന്ത്രണ്ടുകാരി ജീവനൊടുക്കി. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏതാനും ദിവസം മുന്‍പാണ് ഇവരുടെ വളര്‍ത്തുനായ ചത്തത്. ഹരിയാനയിലാണ് സംഭവം.

വളര്‍ത്തുനായ ചത്തത് മുതല്‍ കുട്ടി ഏറെ ദുഖത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മൂന്ന് മാസത്തോളമാണ് വളര്‍ത്തുനായ കുട്ടിക്കൊപ്പം ഉണ്ടായത്. അഞ്ച് ദിവസം മുന്‍പ് ഈ നായ ചത്തു. ഇതോടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രകടമായിരുന്നു. ആശ്വസിപ്പിക്കാന്‍ മാതാപിതാക്കള്‍ ആവുന്നതെല്ലാം ചെയ്തിട്ടും കുട്ടിയെ ജീവനൊടുക്കുന്നതില്‍ നിന്ന് തടയാനായില്ല. 

ശനിയാഴ്ച അമ്മയും സഹോദരിയും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ആത്മഹത്യ ചെയ്തത്. അയല്‍ക്കാര്‍ വിളിച്ചുപറയുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്ന് അമ്മ പറയുന്നു. 

12 year old dies by suicide

MORE IN INDIA
SHOW MORE