മോദിയുടെ വിദേശയാത്രയുടെ ചെലവ് 2000 കോടി; വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍

2014 മേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദി പാര്‍ലമെന്റിന്റെ ചവിട്ടുപടികളില്‍ തൊട്ട് വണങ്ങി ജനഹൃദയം കീഴടക്കി. ജൂണ്‍ 15ന് വിദേശയാത്രയ്ക്ക് തുടക്കമിട്ടു. പിന്നീട് അതൊരു പതിവായി. ഈ വര്‍ഷം ഡിസംബര്‍ മൂന്ന് വരെ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു ഇന്ത്യയുടെ പ്രധാനമന്ത്രി.

വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങ് ആണ് പാർലമെൻറിൽ മോദിയുടെ യാത്രാച്ചെലവിന്‍റെ കണക്കുകൾ അവതരിപ്പിച്ചത്. പാർലമെന്റ് അംഗം ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 84 രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. 2014 ജൂണ്‍ 15നും 2018 ഡിസംബർ 3നും ഇടയിൽ നടത്തിയ യാത്രകളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദര്‍ശനങ്ങളിൽ ഒപ്പമുണ്ടായിരുന്ന മന്ത്രിമാർ, ഒപ്പുവെച്ച കരാറുകൾ, എയർ ഇന്ത്യക്ക് നൽകിയ തുക എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം ആരാഞ്ഞു.

ചെലവ് എങ്ങനെയൊക്കെ?

പ്രധാനമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ആകെ ചെലവ് ഇതുവരെ 2000 കോടി. എയര്‍ ഇന്ത്യയുടെ വിമാനം സര്‍വീസ് നടത്താന്‍ മാത്രം ചെലവിട്ടത് 1,583 കോടി. ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ക്കായി 429.28 കോടി. ഹോട്ട് ലൈനായി ചെലവഴിച്ചത് 9.12കോടി.

ആരെയൊക്കെ കണ്ടു..?

അമേരിക്കന്‍ പ്രസിഡന്റ് ‍ഡൊണള്‍ഡ് ട്രംപിനെയും ചൈനീസ്, ജാപ്പനീസ് തലവന്മാരെയും പലകുറി കണ്ടു. റുവാണ്ടയില്‍ പോയ പ്രധാനമന്ത്രി അവിടുത്തെ പ്രസിഡന്റിന് സമ്മാനിച്ചത് 200പശുക്കളാണ്. ചൈനയില്‍ യോഗാ സെന്റര്‍ തുടങ്ങാന്‍ കരാറായി. രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് വ്യോമയാനമന്ത്രി വി.കെ.സിങ്ങ് നല്‍കിയ മറുപടിയിലാണ് ചെലവ് വ്യക്തമാക്കിയിരിക്കുന്നത്.