2015ൽ സൈനികന് വീരമൃത്യു; മൂന്നു വർഷങ്ങൾക്ക് ശേഷം ഭാര്യ സൈന്യത്തിൽ

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വീന്ദർ സംബ്യാലിന്റെ ഭാര്യ  ഇന്ത്യന്‍ സൈന്യത്തിൽ ചേർന്നു. 2015ൽ വീരമൃത്യു വരിച്ച സൈനികനാണ് രവീന്ദർ സാംബ്യാൽ. ഭാര്യ നീരു സംബ്യാലാണു സൈന്യത്തിൽ ലഫ്നന്റ് പദവിയിൽ സേവനം ആരംഭിച്ചത്. സേനയിലെ റൈഫിൾമാനായിരുന്നു നീരുവിന്റെ ഭര്‍ത്താവ് രവീന്ദർ.

സൈന്യത്തിൽ ചേർന്നതിനെക്കുറിച്ചുള്ള നീരുവിന്റെ വാക്കുകൾ ഇതാണ്. ‘2013 ഏപ്രിലിലാണു ഞാനും രവീന്ദർ സിങ് സംബ്യാലും തമ്മിലുള്ള വിവാഹം നടന്നത്. സൈന്യത്തിൽ ഇൻഫന്ററി വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മരണം സംഭവിച്ചപ്പോൾ അത് ഉൾക്കൊള്ളാൻ ഏറെ പ്രയാസമായിരുന്നു. നേട്ടങ്ങൾ സ്വന്തമാക്കാൻ മകളാണു തനിക്ക് ഊര്‍ജമായത്’ – നീരു ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. എനിക്ക് അച്ഛന്റെയും അമ്മയുടെയും ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്. ഇതാണ് 49 ആഴ്ചകൾ നീണ്ട പരിശീലനം പൂർത്തിയാക്കാൻ പ്രചോദനമായതെന്നും നീരു പറഞ്ഞു.

കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് ഇവർ സൈന്യത്തിൽ ചേർന്നത്. മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നു പിതാവ് ദർശൻ സിങ് സ്‍ലാതിയ പ്രതികരിച്ചു