ജീവനക്കാരുടെ അശ്രദ്ധകൊണ്ട് വിമാനയാത്രക്കാര്‍ക്ക് ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം. മുംബൈയില്‍ നിന്ന് ജയ്പുരിലേക്ക് യാത്ര തിരിച്ച ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് സംഭവം. ടേക്ക് ഒാഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം നിയന്ത്രിക്കുന്നതിലെ പിഴവാണ് യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. വിമാനജീവനക്കാര്‍ ഉടന്‍ ഒാക്സിജന്‍ മാസ്കുകള്‍ യാത്രക്കാര്‍ക്ക് നല്കി.
വിമാനത്തില്‍ 166 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ മുപ്പതിലധികം പേര്‍ക്കാണ് രക്തസ്രാവം ഉണ്ടായത്. യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്്ഥത ഉണ്ടായതോടെ വിമാനം തിരിച്ചിറക്കി.