വിവാഹേതര ബന്ധം പിടിക്കപ്പെട്ടു; ഷോക്കേൽപ്പിച്ച് ആത്മഹത്യ; നടുക്കം

വിവാഹേതര ബന്ധം പിടിക്കപ്പെട്ടതോടെ യുവതിയും യുവാവും വൈദ്യുതാഘാതമേൽപ്പിച്ച് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശികളായ സുരേഷും അതാനിയുമാണ് മരിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഈറോഡ് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിംഗംപേട്ടൈ എന്ന ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ഇലക്ട്രീഷ്യനാണ് സുരേഷ്. അതാനിയുമായി ഏറെ നാളായി സുരേഷിന് ബന്ധുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അതാനിയുടെ ഭർത്താവ് കണ്ടുപിടിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

വിവാഹിതനായ സുരേഷിന്റെ കുടുംബത്തിലും പ്രശ്നങ്ങളുണ്ടായി. ഇതോടെ ഒരുമിച്ച് ജീവിതമവസാനിപ്പിക്കാം എന്ന് ഇരുവരും തീരുമാനമെടുത്തു. ‌

സുരേഷ് ഇലക്ട്രീഷ്യനായതിനാൽ വൈദ്യുതാഘാതമേറ്റുള്ള മരണം തിരഞ്ഞെടുത്തു. സമീപത്തെ വൈദ്യുതി പോസ്റ്റിനെയാണ് ഇതിനായി ആശ്രയിച്ചത്.  തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.