മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് .  തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ല. രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം പോലും നല്‍കിയില്ല. സമ്പദ്്്വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ അലങ്കോലമാക്കി. അതിര്‍ത്തികള്‍   സുരക്ഷിതമല്ലാതായിരിക്കുകയാണ്. കശ്മീരിലെ സ്ഥിതി അനുദിനം വഷളാകുകയാണെന്നും എ.ഐ.സി.സി സമ്പൂര്‍ണസമ്മേളനത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു