'അമ്മ മക്കള്‍ മുന്നേറ്റ കഴക’വുമായി ദിനകരന്‍; വെറും കൊതുകെന്ന് എഐഎഡിഎംകെ

തമിഴ്നാട്ടില്‍ ടി.ടി.വി.ദിനകരന്‍ 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മധുര മേലൂരില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പ്രഷര്‍ കുക്കറായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം പാർട്ടി പേര് പ്രഖ്യാപിക്കുന്നതോടൊപ്പം പതാകയും പുറത്തിറക്കി. 

കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ച മധുര തന്നെയാണ് ദിനകരനും പ്രഖ്യാപനത്തിനായി തിര‍ഞ്ഞെടുത്തത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്തെത്തി. എഐഎഡിഎംകെ സിംഹമാണെങ്കില്‍ അതിന്‍റെ മേലെ ഇരിക്കുന്ന ഒരു കൊതുക് മാത്രമാണ് പുതിയ പാര്‍ട്ടിയെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു. 

ജയലളിത, എംജിആര്‍, ശശികല എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളുമായാണ് പാര്‍ട്ടിയുടം വരവ്.