‘ജയലളിതയുടെ ചികില്‍സയില്‍ ഇടപെട്ടിട്ടില്ല’; കുറ്റക്കാരിയല്ലെന്ന് ശശികല

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തലുകള്‍ തള്ളി വി.കെ.ശശികല. കുറ്റക്കാരിയാണെന്ന കമ്മിഷന്‍ കണ്ടെത്തലുകള്‍ ശശികല നിഷേധിച്ചു. ജയലളിതയുടെ ചികില്‍സയില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നേരിടാന്‍ തയാറാണെന്നും ശശികല പ്രതികരിച്ചു. മരണത്തില്‍ തോഴി ശശികലയടക്കം നാലുപേര്‍ കുറ്റക്കാരാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മിഷനാണ് ശുപാര്‍ശ ചെയ്തത്. 2017 ഓഗസ്റ്റില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് തമിഴ്നാട് നിയമസഭയില്‍ സമര്‍പ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള സകല വിവരങ്ങളും രഹസ്യമാക്കി വച്ചെന്നും മരണം പോലും ഒരു ദിവസം കഴിഞ്ഞാണു പുറത്തറിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതയ്ക്ക് ആൻജിയോഗ്രാം ചികിത്സ നൽകുന്നതു വി.കെ. ശശികല തടഞ്ഞെന്നും സ്വന്തം നേട്ടത്തിനായാകാം ഇതു ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയത്തില്‍ തിരികെ എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്കു വന്‍തിരിച്ചടിയാണു റിപ്പോര്‍ട്ട്. 

VK Sasikala rejected the judicial commission's findings on the death of former Tamil Nadu Chief Minister Jayalalithaa