നിരവ്മോദി ദുബായിലേക്ക് കടന്നതായി സൂചന

സാമ്പത്തിക തട്ടിപ്പിനെതുടർന്ന് രാജ്യംവിട്ട നിരവ്മോദി ദുബായിലേക്ക് കടന്നതായിസൂചന. ഇതുസംബന്ധിച്ച് സിബിഐക്ക് വിവരംലഭിച്ചതായണ് റിപ്പോർട്ടുകൾ. ഇതിനിടെ, മൂന്നുവര്ഷം ഒരേപദവിയില്‍ ഒരേസ്ഥലത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലംമാറ്റാൻ ബാങ്കുകളോട് സെന്‍ട്രല്‍ വിജിലന്സ് കമ്മിഷന്‍ നിർദേശിച്ചു. 

സാമ്പത്തികതട്ടിപ്പിന് പിന്നാലെ നിരവ് മോദി അമേരിക്കയിലാണെന്നതിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. തുടർന്ന് ഇൻറർപോളിൻറെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ്, നിരവ് ദുബായിലേക്ക് കടന്നതായി സൂചനകൾവരുന്നത്. എന്നൽ, ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക, ബൽജിയം തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറനുള്ള ധാരണനിലനിൽക്കുന്നുണ്ട്. യുഎഇയുമായി അതില്ല. അതുകൊണ്ടുതന്നെ നിരവ് ദുബായിലേക്ക് കടന്നാൽ തിരികെയെത്തിക്കുക എളുപ്പമായേക്കില്ല. 

സാമ്പത്തികതട്ടിപ്പ് നടന്ന ദക്ഷിണമുംബൈയിലെ ബ്രാഡിഹൗസ് ശാഖവഴിയുള്ള ഇടപാടുകളെല്ലാം സിബിഐ താൽക്കാലികമായി നിർത്തിവപ്പിച്ചു. അന്വേഷണത്തിൻറെ ഭാഗമായി മുദ്രവച്ചബാങ്കിൽ ജീവനക്കാരെയെത്തിച്ച് പരിശോധനനടത്തി. പത്ത് പിഎൻബി ഉദ്യോഗസ്ഥരില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവിന‍്‍റെ സിഎഫ്ഓ വിപുൽഅംബാനിയുടെ പാസ്പോർട്ട് സിബിഐ മരവിപ്പിച്ചു. നിരവ് മോദിയുടെ മുംബൈയിലെ വീട്ടിലും, മെഹുൽചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളിലുമായി രാജ്യത്തെ 34ഇടങ്ങളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്നടന്നു. ഇതുവരെ 5680കോടിയുടെ ആഭരണശേഖരം പിടിച്ചെടുത്തു. 

ഇതിനിടെയാണ്, മൂന്നുവര്ഷം ഒരേപദവിയില്‍ ഒരേസ്ഥലത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടന്‍സ്ഥലംമാറ്റാൻ ബാങ്കുകളോട് സെന്‍ട്രല്‍ വിജിലന്സ് കമ്മിഷന്‍ നിർദേശിച്ചത്. 2017 ഡിസംബര് 31 കണക്കാക്കിയാണ് ഉദ്യോഗസ്ഥരുടെ മൂന്നുവര്ഷ കാലാവധി പരിഗണിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്കാണ് നിർദേശം ബാധകമാവുക.