ആദ്യം ഉത്തരവ് പാലിക്കൂ..! പത്മാവത് ‘നിരോധനക്കാരോ’ട് സുപ്രീംകോടതി

പത്മാവത് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ആദ്യം കോടതി ഉത്തരവ് പാലിക്കൂ എന്നും ക്രമസമാധാനപ്രശ്നമുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും കോടതി പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി ഓര്‍മിപ്പിച്ചു. പത്മാവത് സിനിമ നിരോധിച്ച നാല് സംസ്ഥാനങ്ങളുടെ നടപടി കഴിഞ്ഞ വ്യാഴാഴ്ചയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമ നിരോധിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.