കിംഗ് ഖാന്റെ വരവ് വെറുതെയല്ല; ഗംഭീര ആക്‌ഷൻ രംഗങ്ങളുമായി പത്താൻ ടീസർ

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം  ‘പത്താൻ’ ടീസർ എത്തി. ഷാരൂഖ് ഖാന്റെ സ്ക്രീൻ പ്രസൻസും അതി ഗംഭീര ആക്‌ഷൻ രംഗങ്ങളുമായി ടീസറിന്റെ ഹൈലൈറ്റ്. ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്.

ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം െചയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. 2023 ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നാല് വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.

Pathaan Teaser Out: Shah Rukh Khan Shares FIRST Glimpse From The High Octane Action Film On His 57th Birthday