രാഷ്ട്രീയത്തിലേക്കുണ്ടോ..?; ‘ഇപ്പോള്‍ സന്തുഷ്ടനാണ്’: അക്ഷയ് കുമാറിന്‍റെ മറുപടി

രാഷ്ട്രീയത്തിലേക്ക് ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. സിനിമകളിൽ അഭിനയിക്കുന്നതിൽ സന്തുഷ്ടനാണെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുമാണ് താരത്തിന്റെ മറുപടി. സിനിമയിലൂടെ തന്റേതായ കാര്യങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് നടൻ പറയുന്നത്. 

സെൻട്രൽ ലണ്ടനിൽ പാൽ മാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിൽ നടന്ന 'ഹിന്ദുജാസ് ആൻഡ് ബോളിവുഡ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. 'സിനിമകൾ ഒരുക്കുന്നതിലൂടെ ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു നടനെന്ന നിലയിൽ സാമൂഹിക പ്രശ്‌നങ്ങൾ കഴിയുന്ന രീതിയിൽ ഞാൻ ഏറ്റെടുക്കാറുണ്ട്. ഞാൻ 150 ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. അവയിൽ എനിക്ക് ഏറെ പ്രിയങ്കരമായത് 'രക്ഷാ ബന്ധനാ'ണ്'. അക്ഷയ് കുമാർ പറയുന്നു. സ്ത്രീധനത്തിനെതിരെയുള്ള ആനന്ദ് എൽ റായ് ചിത്രം 'രക്ഷാ ബന്ധ'നാണ് അക്ഷയ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം.

സാമൂഹിക പ്രശ്‌നങ്ങളുയർത്തുന്ന വാണിജ്യ സിനിമകൾ ഉൾപ്പെടെ ഒരു വർഷത്തിൽ മൂന്നോ നാലോ സിനിമകൾ നിർമിക്കുന്നതായും നടൻ പറഞ്ഞു.