ചെന്നൈ മലയാളി മാര്‍ഗഴി മഹോല്‍സവത്തിന് തുടക്കമായി

ചെന്നൈ മലയാളി മാര്‍ഗഴി മഹോല്‍സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോല്‍സവം ചലച്ചിത്ര താരം ജോയ് മാത്യു ഉത്ഘാടനം ചെയ്തു. ഗായകന്‍ ഉണ്ണി മേനോന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങിന്‍റെ ഭാഗമായി. 

ആശ്രയ എജ്യുക്കേഷന്‍ ആന്‍റ് ചാരിറ്റി അസോസിയേഷനും ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനും സംയുക്തമായി സര്‍ഗം എന്ന പേരില്‍ നടത്തുന്ന മാര്‍ഗഴി മഹോത്സവത്തിന് ആശാന്‍ സ്കൂളില്‍ തുടക്കമായി. ലളിതമായ ചടങ്ങില്‍ നടന്‍ ജോയ് മാത്യും തിരി തെളിച്ചു. മലയാള കലാരൂപങ്ങളെ മറുനാടന്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ ഇത്തരം വേദികളുടെ പങ്ക് വലുതാണെന്ന് ജോയ്മാത്യു. 

തുടര്‍ന്ന് ഡോ.കൃഷ്ണകുമാര്‍, ഭാര്യ ബിന്നി കൃഷ്ണകുമാര്‍ എന്നിവരുടെ സംഗീത കച്ചേരി അരങ്ങേറി. ശാസത്രീയ സംഗീതം, നൃത്തം, ഉപകരണ സംഗീതം, ഗദ്ദിക, തെയ്യം തുടങ്ങിയവയെല്ലാം ഇന്നും നാളെയുമായി അരങ്ങിലെത്തും. കുമാരി റോസ് മരിയ സെബാസ്റ്റ്യന്‍റെ ചിത്ര പ്രദര്‍ശനവും ഉണ്ട്.