ആന്ധ്രയുടെ ഉറക്കം കെടുത്തി 'അന്യഗ്രഹജീവിയുടെ' ദൃശ്യങ്ങൾ

വിശാഖ പട്ടണത്തെ ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ അന്യഗ്രഹ ജീവികൾ എന്ന പേരിൽ ആന്ധ്രാപ്രേദശിലും തെലുങ്കാനയിലും പ്രചരിച്ച വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തളളി അധികൃതർ. രണ്ട് കാലിൽ നിന്നിരുന്ന ഇവ ക്യാമറയ്ക്ക് നേരേ നോക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇവ അന്യഗ്രഹജീവികളാണെന്ന വാദം നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗം അധികൃതർ തളളി. 

കളപ്പുര മൂങ്ങ, പത്തായ മൂങ്ങ( Barn Owl) എന്ന് അറിയപ്പെടുന്ന പക്ഷിയാണ് ഇതെന്നും രണ്ട് കാലിൽ മനുഷ്യരെ പൊലെ നിന്നിരുന്നത് കൊണ്ടാണ് അന്യഗ്രഹജീവികൾ എന്ന് കരുതി ആളുകൾ ഷെയർ ചെയ്തതെന്നും നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗം അറിയിച്ചു. ഹൃദയത്തിന്റെ ആകൃതിയുളള മുഖവും വളഞ്ഞ് താഴേക്കുളള കൊക്കുമാണ് പത്തായ മൂങ്ങയുടെ സവിശേഷത.

ആളനക്കം അറിഞ്ഞ് ജാഗരൂകരായിരുന്നത് കൊണ്ടാണ് ഇവ മനുഷ്യർ നിൽക്കുന്നതു പൊലെ എഴുന്നേറ്റ് നിന്നതെന്നും അല്ലാത്ത സമയങ്ങൾ സാധാരണ പക്ഷികളെ പൊലെ തന്നെയാണ് ഇവ കാണപ്പെടുന്നത്. പ്രായകുറവും പോഷക ആഹാര കുറവ് മൂലമാണ് ഇവയ്ക്ക് തൂവലുകൾ അധികം കാണാപ്പെടാതിരുന്നതെന്നായിരുന്നു അധികൃതരുടെ നിഗമനം. വിശാഖ പട്ടണത്തെ ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.