ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യഥാര്‍ഥ സുഹൃത്തെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാളെയാണ് മോദി ട്രംപ് കൂടിക്കാഴ്ച. പ്രതിരോധം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവ മുഖ്യവിഷയമാകുന്ന ചര്‍ച്ചയില്‍ എച്ച് വണ്‍-ബി വീസ നിയന്ത്രണം അടക്കമുള്ള പ്രശ്നങ്ങളും ഉയര്‍ന്നുവരും. വിവിധ അമേരിക്കന്‍ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തും.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായശേഷം ആദ്യമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൗഷ്മളസ്വീകരണമാണ് ലഭിച്ചത്. പോര്ച്ചുഗല്പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ലിസ്ബണില്‍ നിന്ന് മോദി യുഎസിലേക്ക് യാത്രതിരിച്ചത്. തന്റെ യഥാര്‍ഥ സുഹൃത്തുമായി നാളെ വൈറ്റ്ഹൗസില്‍വെച്ച് സുപ്രധാന ചര്‍ച്ചകള്‍ നടത്താനുണ്ടെന്നാണ് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ മോദിയെത്തിയപ്പോള്‍ ട്രംപ് ട്വീറ്റ് ചെയ്തത്.
വൈറ്റ്ഹൗസില്‍വെച്ച് ട്രംപ് വിരുന്നു നല്കുന്ന ആദ്യ വിദേശരാഷ്ട്രതലവനാണ് മോദി. എച്ച് 1 ബി വീസ നിയന്ത്രണത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കകള്‍, അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍, ഭീകരതയ്ക്കെതിരായ സംയുക്ത നീക്കങ്ങള്‍, സിവില്‍ ആണവ ഇടപാടുകള്‍, പാരീസ് കാലാവസ്ഥാ ഉടന്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്നോട്ട് പോക്ക്, പ്രതിരോധസഹകരണം, സാന്പത്തിക ഉത്തേജകപദ്ധതികള്‍ എന്നിവ നാളത്തെ മോദി ട്രംപ് ചര്‍ച്ചയില്‍ വിഷയങ്ങളാകും.
ഇന്ത്യന്‍ നാവികസേനയ്ക്ക് 22 ഗാര്ഡിയന് ഡ്രോണുകള്‍ വാങ്ങാനുള്ള അന്തിമ നടപടിയും നയതന്ത്ര ചര്‍ച്ചയിലുണ്ടാകും. അഞ്ചുമണിക്കൂറാണ് ഇരുനേതാക്കളും ഒരുമിച്ച് ചെലവഴിക്കുക. തുടര്‍ന്ന് സംയുക്തപ്രസ്താവന നടത്തും. മോദി ട്രംപ് കൂടിക്കാഴച്ചയെ ചൈന ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. 20 അമേക്കന്‍ കന്പനി മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തുന്ന മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യും.