E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:32 PM IST

Facebook
Twitter
Google Plus
Youtube

More in India

കേരളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കേരളത്തിലെ ഗ്രൂപ്പുകള്‍ വ്യക്തിതാല്‍പര്യത്തിനുവേണ്ടിയുള്ളതാണെന്നും ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും പട്ടിക സംബന്ധിച്ച ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. അതേസമയം കെപിസിസി പട്ടികയുടെ കാര്യത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. 

കെപിസിസി അംഗങ്ങളുടെ പട്ടിക തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിലാണ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനം കടുപ്പിച്ചത്. കേരളത്തിലെ ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ല, വ്യക്തിപരമാണെന്ന് തന്നെ സന്ദര്‍ശിച്ച എംപിമാരോടും തിരഞ്ഞെടുപ്പുകമ്മിറ്റി അധ്യക്ഷനോടും പറഞ്ഞു. ആവശ്യം വരുമ്പോള്‍ ഒരുമിച്ചുനിന്ന് മറ്റുള്ളവരെ ഒഴിവാക്കലാണ് പ്രബലഗ്രൂപ്പുകളുടെ രീതി. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. മൂന്നാം തവണ പുതുക്കി നല്‍കിയ കെപിസിസി പട്ടികയിലും ഗ്രൂപ്പ് അതിപ്രസരമുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം പട്ടിക സംബന്ധിച്ച പ്രശ്നങ്ങളെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഗ്രൂപ്പുകളിച്ചുള്ള കെപിസിസി പട്ടിക അംഗീകരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സംവരണം ഉറപ്പാക്കാന്‍ പട്ടിക പുതുക്കിയപ്പോഴും ഗ്രൂപ്പുകള്‍ക്ക് വിധേയരാവരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. പട്ടികയുടെ കാര്യം ആലോചിക്കുകപോലും ചെയ്തില്ലെന്ന് എംപിമാരായ ശശി തരൂരും കെ.വി.തോമസും രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും അറിയിച്ചു.