സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ വിസ്മരിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് പ്രധാനമന്ത്രി

Thumb Image
SHARE

 ഇന്ത്യയെ ഒന്നിപ്പിച്ചതിന്‍റെ പ്രധാന ശില്പി സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്നും അത് ആരും മറക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്‍റെ സംഭാവനങ്ങളെ വിസ്മരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും യു.പി.എ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി മോദി പറഞ്ഞു. 

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 142ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ഐക്യസന്ദേശം വിളംമ്പരം ചെയ്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡല്‍ഹി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍  തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

MORE IN BREAKING NEWS
SHOW MORE