യുഎഇയിൽ 95% വാഹന അപകടങ്ങൾക്കും കാരണം..; ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്

അബുദാബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് 95% അപകടങ്ങൾക്കും കാരണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരുക്കിനും കാരണമാകുന്നു.

റെഡ് സിഗ്നൽ മറികടന്നുണ്ടായ ഗുരുതര അപകട ദൃശ്യം പുറത്തുവിട്ടാണ് മന്ത്രാലയത്തിന്റെ ശ്രദ്ധ ക്ഷണിക്കൽ. ഗതാഗത നിയമം പാലിച്ചു വാഹനമോടിച്ച് സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.

കഴിഞ്ഞ വർഷം റോഡപകടങ്ങളും മരിച്ചവരുടെ എണ്ണവും വർധിച്ചു. 2021ൽ 3488 അപകടങ്ങളിലായി 381 പേർ മരിക്കുകയും 2620 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 2020ൽ 2931 അപകടങ്ങളിൽ 256 പേർ മരിച്ചു. 2437 പേർക്കു പരുക്കേറ്റു.

95% of motor accidents in UAE are caused from mobile use