ഷാർജയിൽ ഹോട്ട് എയർ ബലൂർ പൊട്ടിത്തെറിച്ച് അപകടം; ഗുരുതര പരുക്ക്

ഹോട്ട് എയർ ബലൂർ പൊട്ടിത്തെറിച്ച് അപകടം, വിനോദ സഞ്ചാരിക്ക് ഗുരുതര പരുക്ക്. ഷാർജയിലെ അൽ ബദായറിലാണ് സംഭവം. ഡെസർട്ട് സഫാരിയുടെ ഭാഗമായി നടത്തിയ ഹോട്ട് എയർ ബലൂൺ യാത്രയ്ക്കിടെയാണ് 54കാരനായ വിനോദസഞ്ചാരിക്ക് പരുക്ക് പറ്റുന്നത്. ദുബായ് സ്വദേശിയാണ്. സാങ്കേതിക തകരാർ കാരണം ബലൂൺ പൊട്ടി അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു. 

പരുക്കേറ്റയാൾ അതീവഗുരുതരാവസ്ഥയിലാണ്. ശരീരഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവും പൊട്ടലുകളുമുണ്ട്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ഹെലികോപ്റ്റര്‍ എത്തിയാണ് ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്.