ടൂറിസം, ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാർക്ക് ഇനി അനായാസം ഇന്ത്യയിലെത്താം

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇലക്ട്രോണിക്‌ വീസ അനുവദിച്ചു. ടൂറിസം, ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക്  സൗദി പൗരന്മാർക്ക് ഇനി അനായാസം ഇന്ത്യയിലെത്താം. കേരളത്തിലെ ആരോഗ്യ, വിനോദ സഞ്ചാര മേഖലയ്ക്കും പുതിയ തീരുമാനം ഗുണകരമാകും.

ഇന്ത്യയിലെ വിനോദ സഞ്ചാരം, മെഡിക്കൽ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സൗദി പൗരന്മാരുടെ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ  പുതിയ തീരുമാനം സഹായകരമാകും. ഓണ്‍ലൈന്‍ വഴി നാല് ഘട്ടങ്ങളിലുള്ള നടപടി ക്രമങ്ങളിലൂടെ സൌദികള്‍ക്കു ഇനി ഇന്ത്യയിലെത്താം. വിദേശ കാര്യ മന്ത്രാലയത്തിന്റെ https://indianvisaonline.gov.in/evisa/tvoa.html എന്ന വെബ്സൈറ്റ് വഴിയാണ് ഇ വീസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്പോര്‍ട്ടക്കമുള്ള രേഖകള്‍ നൽകി വീസ ഫീസ് അടയ്ക്കുന്നതോടെ വീസ ലഭിക്കും. ഇത് എമിഗ്രേഷനില്‍ സമര്‍പ്പിക്കുന്നതോടെ വീസ സ്റ്റാമ്പ് ചെയ്യും. കേരളത്തിലേക്കടക്കം ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇ വീസ സഹായിക്കും. കേരളത്തിലെ ആയുർവേദ ടൂറിസത്തോട് ഗൾഫ്  പൗരന്മാർക്ക് താല്പര്യമേറെയാണ്. ഇ വീസ അനുവദിച്ചു കിട്ടുന്നതോടെ കൂടുതൽ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടുത്തനാകും. അതേസമയം, കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തിയാൽ മാത്രമേ ഇ വീസയുടെ ഗുണം പൂർണമായി പ്രയോജനപ്പെടുത്താനാകു എന്നാണ് വിലയിരുത്തുന്നത്.

സിനിമാ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് വിനയ് ഫോർട്ട്. തന്റെ കഥാപാത്രം നന്നായി എന്നു പറയുന്നതിലുപരി ഇൗ സിനിമ ആളുകളെ ചിന്തിപ്പിച്ചു എന്നതിലാണ് സന്തോഷമെന്ന് വിനയ് പറയുന്നു.