യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ്  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗത്തിന്റെ തീരുമാനം. നവംബർ മുപ്പതോടെ പൊതുമാപ്പ് അവസാനിച്ചെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പ് നീട്ടണമെന്ന് ബംഗ്ളദേശ് അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.  അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ  രാജ്യം വിടാനോ  താമസം നിയമവിധേയമാക്കാനോ അവസരം നൽകി ഓഗസ്റ്റ് ഒന്നിനാണ്‌ പൊതുമാപ്പ് തുടങ്ങിയത്.