യുഎഇയിൽ പൊതുമാപ്പ് ലഭിച്ചത് ഇരുനൂറ്റി ഇരുപത്തിയൊന്ന് ഇന്ത്യക്കാർക്ക്

യുഎഇയിൽ പൊതുമാപ്പ് ഒരാഴ്ച്ച പിന്നിടുമ്പോൾ രാജ്യം വിടാനുള്ള അനുമതിപത്രം ലഭിച്ചത് ഇരുനൂറ്റി ഇരുപത്തിയൊന്ന് ഇന്ത്യക്കാർക്ക്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് ജോലി വാഗ്ദാനവുമായി കമ്പനികൾ രംഗത്തെത്തിയതായി എംബസി ഉദ്യോഗസ്ഥർ  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുപ്പത്തിയഞ്ചുപേർക്കും  ദുബായിലും വടക്കൻ എമിറേറ്റുകളിൽ നിന്നുമായി 186 പേർക്കും എമർജൻസി സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായി എംബസി വ്യക്തമാക്കി. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത താമസക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമാപ്പിനപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. വീസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ അതാത് സമയങ്ങളിൽ നാട്ടിലേക്കയക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നടത്തുന്ന ശ്രമഫലമായാണ് അനധികൃതതാമസക്കരുടെ എണ്ണം കുറക്കാനായതെന്ന് ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു.