നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതം;മലയാളി മരിച്ചു

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വച്ചു ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ താമസിക്കുന്ന അജയകുമാര്‍ (51) ആണ് ഖൗല ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. 

സുഹാര്‍ ഫലജില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്ന അജയകുമാര്‍ ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ റോയല്‍ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. 

ഭാര്യ: സരള, രണ്ട് പെണ്‍മക്കളുണ്ട്.