ലോകത്തെ വിസ്മയിപ്പിച്ച് ദുബായ് ഫ്രെയിം ഉദ്ഘാടനത്തിന് ഒരുങ്ങി

ദുബായിയുടെ ഭൂത-വര്‍ത്തമാന കാലങ്ങളെ ഫ്രെയിമിലാക്കിയ ബെര്‍വാസ്, ഉദ്ഘാടനത്തിന് ഒരുങ്ങി. കാഴ്ചയുടെ പുതിയ വിസ്മയങ്ങളാണ് ദുബായ് ഫ്രെയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ആധുനിക ദുബായുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ക്കൊപ്പം പൗരാണിക ദുബായുടെ തനിമയും ദുബായ് ഫ്രെയിമില്‍ ഭദ്രം. 150 മീറ്റര്‍ ഉയരമുള്ള ദുബായ് ഫ്രെയമിന്‍റെ പ്രധാന കവാടത്തിലെ ജലധാരയാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. തുടര്‍ന്ന് രാജ്യത്തിന്‍റെ ചരിത്രം വിളിച്ചറിയിക്കുന്ന മ്യൂസിയത്തിലേക്ക് ആനയിക്കും. മായിക കാഴ്ചകളുമായി എക്സിബിഷന്‍ ഗാലറിയാണ് ഇവിടത്തെ ആകര്‍ഷണം. 

നിരീക്ഷണ നിലയിത്തിലെത്തിയാല്‍ വിസ്മയിപ്പിക്കുന്ന ദൃശ്യവരുന്ന്. എമിറേറ്റിന്‍റെ ചരിത്രത്തിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്ന ഓള്‍ഡ് ദുബായ് ഗാലറിയുമുണ്ട്. നൂതന സാങ്കേതിക വിദ്യയിലൂടെ പൌരാണിക ചരിത്രം പറയുന്നതും കൗതുകകരം. സ്കൈ ഡെക്കിലെത്തിയാല്‍ വര്‍ത്തമാനകാലത്തെ തൊട്ടറിയാം.