റാസല്‍ഖൈമയില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

റാസൽ ഖൈമയിൽ കാർ ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ  മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീയും പരുഷനുമാണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയ്ക്കാണ് ദാരുണമായ അപകടം റിപ്പോർട്ട് ചെയ്തത്. 

ഓടിക്കൊണ്ടിരിക്കുന്ന  ലൈനിൽ നിന്നും കാർ പൊടുന്നനെ മാറിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റാസൽ ഖൈമ  പൊലീസ് ഓപ്പറേഷൻ ഡയറക്ടർ ബ്രിഗേ . മുഹമ്മദ് സഈദ് അൽ ഹുമൈദി അറിയിച്ചു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്. എല്ലാവരും ഏഷ്യൻ രാജ്യക്കാർ ആണെന്നാണ് പ്രാഥമിക വിവരം. വാഹനമോടിച്ചിരുന്ന ആൾക്ക് ഇരുപത്തി എട്ടും, കൂടെയുണ്ടായിരുന്ന സ്ത്രീക്ക് 22 വയസ്സുമുണ്ടെന്ന് അൽ ഹുമൈദി സൂചിപ്പിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നിർമാണ മേഖലയിലെ റോഡിലാണ് അപകടമുണ്ടായത്.