അബുദാബിയിൽ മലയാളി ബാലിക പനി ബാധിച്ച് മരിച്ചു

അബുദാബിയിൽ മലയാളി ബാലിക പനി ബാധിച്ച് മരിച്ചു. ബനിയാസിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി റാഫിയുടെ ഏക മകൾ അബുദാബി ദ് മോഡൽ സ്കൂളിലെ കിൻഡർ ഗാർടൻ വിദ്യാർഥിനിയായ റയീസ(അഞ്ച്)യാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി റയീസ പനി ബാധിച്ച് ചികിത്സയിലായിരുന്നു. യുഎഇയിൽ കാലാവ്യതിയാനത്തിനനുസരിച്ച് പനി, ജലദോഷം പതിവാണ്.