ഒമാന്‍ എയറില്‍ അധിക ലഗേജ് ആനുകൂല്യം

ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അധിക ലഗേജ് ആനുകൂല്ല്യം. പത്ത് കിലോ അധിക ലഗേജാണ് അനുവദിക്കുക. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍. മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളാകും അനുവദിക്കുകയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് പുതിയ ഓഫര്‍. മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഡിസംബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്ല്യം ലഭ്യമാവുക.