സ്ത്രീകള്‍ കുട്ടികളെ നോക്കണം, പാചകം ചെയ്യണം; ഫെമിനിസം സമൂഹത്തെ തകര്‍ത്തു: നോറ 

ഫെമിനിസം സമൂഹത്തെ തകര്‍ത്തെന്ന് നടിയും നര്‍ത്തകിയുമായി നോറ ഫത്തേഹി. ധാരാളം പുരുഷന്മാരും കാര്യങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പുരുഷന്മാര്‍ ജോലി ചെയ്യുകയും കുടുംബം നോക്കുകയും വേണം, സ്ത്രീകള്‍ പാചകം ചെയ്യുകയും പരിപോഷിപ്പിക്കുകയും വേണമെന്നും താരം പറഞ്ഞു. താരത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

തനിക്ക് ആരും വേണ്ടന്ന ആശയമാണ് ഫെമിനിസമെന്ന് അവര്‍ പറഞ്ഞു. തനിക്ക് ഇതില്‍ വിശ്വാസമില്ല. ഫെമിനിസം സമൂഹത്തെ മുഴുവന്‍ തകര്‍ത്തുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. വിവാഹം ചെയ്യാതിരിക്കുകയും കുട്ടികളുണ്ടാവാതിരിക്കുന്നതും ഫെമിനിസത്തിന്‍റെ ഭാഗമാണ്. സ്ത്രീകള്‍ പരിപോഷിപ്പിക്കുന്നവരാണ്. എന്നാല്‍ അവര്‍ ജോലിക്ക് പോകണമെന്നും സ്വന്തം ജീവിതം ജീവിക്കണമെന്നും ഒരു പരിധി വരെ സ്വതന്ത്രമായി ജീവിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ പുരുഷന്‍ സംരക്ഷിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് നോറ പറഞ്ഞു.

എന്നാല്‍ ഇക്കാലത്തെ പുരുഷന്മാര്‍ സമൂഹത്തില്‍ സംരക്ഷകരുടെ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പുരുഷന്‍മാര്‍ പണം കൊണ്ടുവന്നാല്‍ സ്ത്രീയെന്ന നിലയില്‍ താന്‍ കുടുംബം ശ്രദ്ധിക്കുകയും കുട്ടികളെ നോക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. സ്ത്രീയും പുരുഷനും ഒരേ കാര്യം ചെയ്താല്‍ മറ്റ് കാര്യങ്ങള്‍ ആര് ചെയ്യുമെന്നും നോറ ചോദിച്ചു.