അടുത്ത വരവ് ദുല്‍ക്കറിന്‍റേത്; ലക്കി ഭാസ്‌കറിന്‍റെ ടീസര്‍ എത്തി

lucky-bhaskar
SHARE

യുവതാരങ്ങളുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസുകളെ ഇളക്കിമറിച്ച് കുതിപ്പ് തുടരുന്നതിനിടെ മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്‍റെ പുതിയ ചിത്രമായ 'ലക്കി ഭാസ്‌കർ'ന്‍റെ ടീസർ റിലീസായിരിക്കുകയാണ്. ബഹുഭാഷാ ചിത്രമായാണ് 'ലക്കി ഭാസ്‌കർ' പ്രേക്ഷകരിലേക്കെത്തുന്നത്. മഹാനടി', 'സീതാ രാമം' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ രംഗത്തും ഇതിനോടകം ദുല്‍ക്കര്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. 

വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാത്തിക്ക് ശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ബാങ്ക് കാഷ്യറായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാധാരണക്കാരനായ ഒരു ബാങ്ക് ജീവനക്കാരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ടീറസറില്‍ നിന്ന് തന്നെ വ്യക്തമാണ്. പഴയകാലഘട്ടമാണ് ചിത്രം കാണിക്കുന്നതും. 

ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ലോകമെമ്പാടും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ 'ലക്കി ഭാസ്‌കർ' റിലീസ് ചെയ്യും. സിത്താര എന്‍റര്‍ടെയിന്‍റ്മെന്‍റ്സിന്‍റെയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. 

MORE IN ENTERTAINMENT
SHOW MORE