ശിരോവസ്ത്രം ധരിച്ച് ഗ്ലാമർ ഫോട്ടോഷൂട്ട്; റിയാനയ്ക്ക് വിമർശനം

Rihanna-issue
SHARE

പോപ്പ് ഗായിക റിയാനയുടെ പുതിയ ഫോട്ടോഷൂട്ട് വിവാദത്തില്‍, ഒരു കന്യാസ്ത്രീയെ ഓർമിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചു നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വിവാദത്തിലായത്. വിശ്വാസത്തെ മുറിവേൽപിക്കുന്നുവെന്ന് റിയാനയ്ക്കെതിരെ കടുത്ത വിമർ‌ശനമുയരുന്നുണ്ട്. വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ചുവന്ന ലിപ്സ്റ്റിക്കും ഹെവി ഐ മേക്കപ്പുമായി സെക്സി ലുക്കിൽ പോസ് ചെയ്യുന്ന റിയാനയുടെ ശിരോവസ്ത്രം കന്യാസ്ത്രീകളെ ഓർമിപ്പിക്കുന്നതാണ്. ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരുന്നു ഇത് .മതവിശ്വാസത്തോടുള്ള അനാദരവാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിമർശകർ ആരോപിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE