ബ്രേക്കപ്പ് കഴിഞ്ഞതേയുള്ളൂ, ഇരുവരും അസ്വസ്ഥരായിരുന്നു; വെളിപ്പെടുത്തി ടൈഗര്‍ സംവിധായകന്‍

കബീര്‍ ഖാന്‍റെ സംവിധാനത്തില്‍ 2012ല്‍ റിലീസ് ചെയ്​ത സ്പൈ ആക്ഷന്‍ ചിത്രമാണ് ഏക് താ ടൈഗര്‍. സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത്. ഷാരൂഖ് ഖാന്‍റെ പത്താനും ഹൃത്വിക് റോഷന്‍റെ വാറും ഉള്‍പ്പെടുന്ന യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിന്‍റെ തുടക്കം ഏക് താ ടൈഗറിലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്‍റെ ഷൂട്ട് ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് സംവിധായകന്‍ കബീര്‍ സിങ്. ചിത്രത്തിന്‍റെ കരാര്‍ ഒപ്പിടുന്ന സമയത്തായിരുന്നു പ്രണയ ബന്ധത്തില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞതെന്നും അതിനാല്‍ ചിത്രത്തിന്‍റെ തുടക്കം അത്ര സുഖകരമായിരുന്നില്ല എന്നും കബീര്‍ സിങ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ചിത്രത്തിനായി ആദ്യ കരാറില്‍ ഒപ്പിട്ടത് കത്രീനയാണ്. സല്‍മാനെ സമീപിക്കുന്നതിന് മുമ്പ് തന്നെ സോയ എന്ന കഥാപാത്രമായി കത്രീനയെ ഉറപ്പിച്ചിരുന്നു. അതിന് ശേഷമാണ് നായകനെ അവതരിപ്പിക്കാനായി സല്‍മാനെ സമീപിക്കുന്നത്. ആ സമയത്ത് ഇരുവരും ബ്രേക്കപ്പ് ആയിരുന്നു. ഇരുവരും അസ്വസ്ഥരായിരുന്നു,' കബീര്‍ സിങ് പറഞ്ഞു. 

ഏതായാലും ഏക് താ ടൈഗര്‍ വന്‍ വിജയമായി. ബോക്സ് ഒാഫീസില്‍ നിരവധി റെക്കോഡുകളാണ് ടൈഗര്‍ തകര്‍ത്തത്. പിന്നീട് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും സല്‍മാനും കത്രീനയും ഒന്നിച്ച് അഭിനയിച്ചിരുന്നു. 

Kabir Singh talks about the break up of salman khan and Katrina Kaif