ഇസ്രയേല്‍– പലസ്തീന്‍ യുദ്ധം; അജിത്തിന്‍റെ ‘വിടാമുയര്‍ച്ചി’ ചിത്രീകരണം നിര്‍ത്തിവച്ചു

മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയര്‍ച്ചി’ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കഴിഞ്ഞ ആഴ്ച്ചയായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ അതിര്‍ത്തിയിലുള്ള അസര്‍ബൈജാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇസ്രയെല്‍–പലസ്തീന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുയാണ്. യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലും ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചതെന്നാണ് സൂചന. 

സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ മാത്രമേ ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിക്കൂ. അതുവരെ കാത്തിരിക്കുകയോ മറ്റൊരു ലൊക്കേഷന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ചിത്രീകരണം വൈകുന്നതില്‍ വലിയ നിരാശയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 

Ajith's 'Vidaamuyarchi' shoot be put on hold due to the Israel-palastinian conflict