പൊന്നാട അണിയിച്ച് രജനി; കാൽതാെട്ട് ഋഷബ്; വരുമോ ഒരു തലൈവർ ചിത്രം?

രാജ്യമെങ്ങും കാന്താര തരംഗമാകുമ്പോൾ വീട്ടിലെത്തി സൂപ്പർസ്റ്റാർ രജനികാന്തിനെ കണ്ട് സംവിധായകനും നടനുമായ ഋഷബ് ഷെട്ടി. ചെന്നൈ പോയസ് ഗാർഡനിലെ രജനികാന്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പൊന്നാട അണിയിച്ച് ഋഷബിനെ സ്വീകരിച്ച രജനിയുടെ കാൽ െതാട്ട് വന്ദിക്കാനും അദ്ദേഹം മറന്നില്ല. ചിത്രങ്ങൾ പുറത്തുവന്നതോടെ രജനിയെ നായകനാക്കി ഋഷബ് ചിത്രം എത്തുമോ എന്ന ചർച്ചകളും പുരോഗമിക്കുകയാണ്.  സിനിമ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം വന്നുവെന്നും എഴുത്തുകാരനും സംവിധായകനും നടനുമായ ഋഷബ് ഷെട്ടിക്ക് എല്ലാ അനുമോദനങ്ങളും നേരുന്നുവെന്നും രജനി സിനിമ കണ്ടശേഷം ട്വീറ്റ് ചെയ്തിരുന്നു.

16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപയാണ്. ആഗോള കലക്‌ഷൻ ഇതിനു മുകളിലാണ്. ‌‌ഹിന്ദിയിൽ നിന്നും മാത്രം ചിത്രം 50 കോടി നേടി. കേരളത്തിലെ കലക്‌ഷൻ മാത്രം നാല് കോടി വരും. ഇതിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്. കർണാടക കലക്ഷൻ 150 കോടി പിന്നിട്ടു. ആന്ധ്രപ്രദേശ്–തെലങ്കാനയിൽ നിന്നും 30 കോടി. തമിഴ്നാട്ടിൽ നിന്നും 5 കോടി.ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടിപ്പിക്കുന്ന ആ പ്രതിഭ വിസ്മയിപ്പിക്കുന്നു.