'ആവേശഭരിതം ആവേശം'; ചിത്രത്തെ പുകഴ്ത്തി നടി മൃണാല്‍

mrunal-aavesham
SHARE

ഫഹദ് ഫാസില്‍ നായകനായെത്തിയ ആവശേത്തിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വിഷു റിലീസായെത്തിയ ചിത്രം ഒപ്പമിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തെയും ജയ് ഗണേഷിനെയും പിന്നിലാക്കി കയ്യടി നേടി. ചിത്രത്തെയും ഫഹദിന്‍റെ പ്രകടനത്തെയും വാനോളം പുകഴ്ത്തി നിരവധി പ്രമുഖരാണ് വിവിധ മേഖലകളില്‍ നിന്നെത്തുന്നത്. നടി സാമന്ത , നയന്‍താര എന്നിവരും ചിത്രത്തിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം മികച്ച അഭിപ്രായം നേടി 150 കോടി കലക്ഷനിലേക്ക് കുതിക്കുകയാണ്. 

ഇപ്പോഴിതാ ചിത്രത്തെയും ഫഹദിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മൃണാല്‍ താക്കൂര്‍. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആവേശം കണ്ട സന്തോഷം പങ്കുവച്ചിരിക്കുന്നത്. 'എന്തൊരു ചിത്രമാണ്. തീര്‍ച്ചയായും എല്ലാവരും കാണേണ്ട പടം' എന്നാണ് മൃണാല്‍ ഫഹദ്, സംവിധായകന്‍ ജിത്തു, നസ്രിയ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്. ഒപ്പം ആവേശത്തിന്‍റെ മുപ്പത് സെക്കന്‍റ് വിഡിയോയും താരം പങ്കുവച്ചു.  മൃണാളിന്‍റെ സ്റ്റോറി നടി നസ്രിയയും പങ്കുവച്ചു.

mrunal-post
മൃണാള്‍ പങ്കുവച്ച സ്റ്റോറി

അതേസമയം, ജിത്തു മാധവ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇത് വരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഫഹദിന്‍റെ രംഗണ്ണനെന്ന കഥാപാത്രത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. രംഗണ്ണന്‍റെ റീലും സോഷ്യലിടത്ത് ഹിറ്റാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.

Mrunal Thakur's Instagram post about Aavesham Movie

MORE IN ENTERTAINMENT
SHOW MORE