വിക്രത്തെയും തകർത്തു; തമിഴകത്ത് മാത്രം 200 കോടി നേടുന്ന ആദ്യ ചിത്രം; മണിരത്നം മാജിക്

തമിഴ് ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിച്ച് മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ. കമൽഹാസന്റെ വിക്രത്തെ മറികടന്ന് തമിഴ്നാട്ടിൽ ഏറ്റവുമധികം കലക്‌ഷൻ നേടിയ ചിത്രം ഇപ്പോഴിതാ അവിടെ 200 കോടി പിന്നിട്ടിരിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 202.70 കോടിയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ 435 കോടി പിന്നിട്ടു. കേരളത്തിലെ തിയറ്ററുകളിൽ ഇപ്പോഴും സിനിമ പ്രദർശനം തുടരുകയാണ്.

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങളെ അണിനിരത്തി മണിരത്നം ഒരുക്കിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ.