'കശ്‍മീർ ഫയൽസ്' എല്ലാ ഇന്ത്യക്കാരും കാണണം: ആമിർ ഖാൻ

'കശ്‍മീർ ഫയൽസ്' വിജയം നേടിയതിൽ സന്തോഷമെന്ന് ആമിർ ഖാൻ. ഇത്തരം ചിത്രങ്ങൾ എല്ലാ ഇന്ത്യക്കാരും കാണമെന്നും താരം പറഞ്ഞു. രാജമൗലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം ആർആർആറിന്‍റെ പ്രചരണാർഥം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കശ്‍മീർ ഫയൽസിനെക്കുറിച്ചുള്ള ചോദ്യം ആമിറിനെ തേടിയെത്തിയത്.

"ഈ ചിത്രം ഞാൻ കാണും. ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്‍റെ ഭാ​ഗമാണ്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഖകരമാണ്. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും വികാരങ്ങളെ ഈ ചിത്രം സ്പര്‍ശിച്ചുവെന്നതാണ് മനോഹരമായ കാര്യമെന്നും ആമിർ ഖാൻ പറഞ്ഞു.  

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ,  തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയി വര്‍ധിച്ചിട്ടുണ്ട്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു.