അയാൾ ഞാനല്ല; റോബിൻഹുഡ് സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നില്ല: ആമിർഖാൻ

ഒടുവിൽ ആമിർ ഖാനും തുറന്നുപറഞ്ഞു അയാൾ ‍ഞാനല്ല. രാജ്യമെങ്ങും വൈറാലയ ആ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന്. ലോക്ഡൗണിൽ പാവങ്ങളെ സഹായിക്കാൻ ഒരുകിലോ ആട്ട വിതരണം ചെയ്ത അമീർ അതിനുള്ളിൽ 15,000 രൂപ ഒളിപ്പിച്ചുവച്ചു നൽകി എന്നായിരുന്നു പ്രചാരണം. ഇപ്പോൾ താരം തന്നെ നേരിട്ട് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുന്നു. അങ്ങനെയാന്ന് ഞാൻ ചെയ്തിട്ടില്ലെന്ന്.

"സുഹൃത്തുക്കളെ, ഗോതമ്പ് ചാക്കിൽ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകിൽ അത് പൂർണമായും വ്യാജ വാർത്തയായിരിക്കും, അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ.’..ആമിർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ വാർത്ത വ്യാജമാണെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.