ആമിർ ഖാനും ഭാര്യയും വിവാഹമോചിതരായി; മകനെ ഒരുമിച്ച് വളർത്തും

ബോളിവുഡ് സൂപ്പ‍ര്‍താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവഹമോചിതരായി. ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മകൻ ആസാദ് റാവുവിനെ ഒരുമിച്ച് വളർത്തുമെന്നും ഇവർ വ്യക്തമാക്കി. മാത്രമല്ല ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്ന പാനി ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒരുമിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. നല്ല സിനിമകൾ വന്നാൽ ഒരുമിച്ച് ചെയ്യുമെന്നും ഇവർ പറയുന്നു. 

ജീവിതത്തിലെ സുന്ദരമായ 15 വർഷങ്ങളിൽ നിറയെ അനുഭവങ്ങൾ ഞങ്ങൾ പങ്കുവച്ചിട്ടുണ്ട്. സന്തോഷവും ചിരികളുമൊക്കെയായി വിശ്വാസത്തിലൂടെയും ബഹുമാനത്തിലൂടെയും സ്നേഹത്തിലൂടെയുമണ് ഞങ്ങളുടെ ബന്ധം വളർന്നത്. ഇനി പുതിയ അധ്യായം തുടങ്ങാന്‍ സമയമായിരിക്കുന്നു. ഭാര്യയും ഭർത്താവുമായല്ല, കോ പേരന്റ്സായിട്ട്. വിവാഹബന്ധം വേർപെടുത്തണമെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് കുടുംബങ്ങളായി കഴിഞ്ഞുകൊണ്ടു തന്നെ ഒരുമിച്ച് മകനെ വളർത്താൻ കഴിയുമെന്ന് മനസ്സിലാക്കിയപ്പോൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. ഇരുവരും പ്രസ്താവനയിൽ പറയുന്നു.