ബിക്കിനി ധരിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു; താരപുത്രിക്ക് കടുത്ത വിമര്‍ശനം; പിന്തുണ

ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25–ാം പിറന്നാളായിരുന്നു കഴിഞ്ഞ ഞായറാഴ്ച. പിറന്നാള്‍ ദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വന്‍ വിമര്‍ശങ്ങളാണ് താരപുത്രിക്ക് നേരിടേണ്ടി വരുന്നത്. ബിക്കിനി ധരിച്ചാണ് ഇറ തന്റെ പിറന്നാള്‍ കേക്ക് മുറിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇതോടെ ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നുമുള്ള വിമര്‍ശനങ്ങളാണ് ചിത്രത്തിനു താഴെ വന്നുനിറയുന്നത്.

അതേസമയം ഇറയെ പിന്തുണച്ചും ഒരുപാടുപേര്‍ മുന്നോട്ടുവരുന്നുണ്ട്. വസ്ത്ര സ്വാതന്ത്യം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് പലരും ഇറയെ പിന്തുണച്ച് പറയുന്നു. നടി സോനാ മഹാപത്രയും ഇതില്‍ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇറയ്ക്ക് പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നാണ് സോന മഹാപത്ര പറഞ്ഞിരിക്കുന്നത്. 

'ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിര്‍ന്ന സ്ത്രീയാണ് അവളിപ്പോള്‍. അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല' എന്നാണ് സോനാ മഹാപത്ര പറഞ്ഞുവച്ചിരിക്കുന്നത്.