അന്നും ഇന്നും അമല്‍നീരദിന്‍റെ അസിസ്റ്റന്‍റ്; അഭിമാനം: വിഡിയോ പങ്കിട്ട് സൗബിന്‍

'ഭീഷ്മ പർവം' ചിത്രീകരണവേളയില്‍ നിന്നും അമല്‍ നീരദിനൊപ്പമുള്ള വിഡിയോ പങ്കിട്ട്  നടന്‍ സൗബിൻ ഷാഹിർ. അന്നും ഇന്നും അമല്‍നീരദിന്‍റെ അസിസ്റ്റന്‍റ് ആണെന്ന് പറയുന്നതിനെക്കാൾ കൂടുതൽ അഭിമാനം തോന്നുന്ന മറ്റൊന്നുമില്ലെന്ന് സൗബിൻ കുറിച്ചു. മൈ ബിഗ് ബി (#mybigb #TheMan) എന്നീ ഹാഷ്ഗാഗുകളോടെയാണ് പോസ്റ്റ്. സംവിധാന സഹായിയായിട്ടാണ് സൗബിന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. 

അമല്‍ നീരദിന്‍റെ ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങളിലും സംവിധാന സഹായിയായി സൗബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭീഷ്മയിലും ശക്തമായ കഥാപാത്രത്തിലും സൗബിന്‍ എത്തുന്നു. അമൽ നീരദ് സംവിധാനം ചെയ്ത അഞ്ച് സുന്ദരികൾ, കുള്ളന്റെ ഭാര്യ, ഇയ്യോബിന്റെ പുസ്കം, സിഐഎ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ സൗബിൻ എത്തി.