'അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ടിക്കറ്റെടുക്കാന്‍'; നന്ദി പറഞ്ഞ് മമ്മൂട്ടി; വിഡിയോ

ടിക്കറ്റെടുക്കാത്തവര്‍ക്ക് ഭീഷ്മ പര്‍വം ഇനി ഹോട്ട്സ്റ്റാറില്‍ കാണാമെന്ന് മമ്മൂട്ടി. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. പ്രഖ്യാപനത്തിന്‍റെ വിഡിയോ ഹോട്ട്സ്റ്റാറിന്‍റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തു. ഭീഷ്മ പര്‍വം വമ്പന്‍ വിജയമാക്കിയ പ്രേക്ഷരോട് നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോയുടെ തുടക്കം. 'അന്നേ പറഞ്ഞതാണല്ലോ ടിക്കറ്റെടുക്കാന്‍. ടിക്കറ്റെടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്ട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം.. കണ്ടവര്‍ക്ക് അത് വീണ്ടും കാണാം' 

ഒ.ടി.ടി റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ പുതിയ ട്രെയിലറും ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു. തിയറ്റർ റിലീസിനായി പുറത്തിറക്കിയ ട്രയിലറില്‍ നിന്നും വ്യത്യസ്തമാണ് ഒ.ടിടി ട്രയിലര്‍. മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തിയ ഭീഷ്മ പര്‍വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപർവം. ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം.