ഭീഷ്മയിലെ വൈറൽ ഗാനം പാടി ഇന്തൊനീഷ്യക്കാരി; മലയാളവും കടന്ന് 'പറുദീസ'

ഭീഷ്മ പർവം സിനിമയിലെ ഹിറ്റ് ഗാനമായ പറുദീസയുടെ ഇന്തൊനീഷ്യൻ പതിപ്പ് പുറത്ത്. സംവിധായകൻ അമൽ നീരദാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ വരികളും ഉൾപ്പെടുത്തിയുണ്ട്. ഇയ്യുസ് ഡേസിയാനയും (Euis Desyana) കൂട്ടരും ചേർന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്.  

സുഷിന് ശ്യാം സംഗീതത്തിൽ ശ്രീനാഥ് ഭാസിയാണ് പറുദീസ മലയാളം പതിപ്പിൽ പാടിയിരിക്കുന്നത്. ഭീഷ്മ പർവത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാകുവുകയാണ്. അതേസമയം, സിനിമ കേരളത്തിലെ ബോക്സ്ഓഫിസിൽ നിന്നും 40 കോടി നേടികഴിഞ്ഞു. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബിൽ ഇടം നേടിയത്. അതേസമയം ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 75 കോടി പിന്നിട്ടു. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എൽ.എം. ആണ് കണക്കുകൾ പുറത്തുവിട്ടത്.