‘കണ്ടതിൽ ഏറ്റവും ഫോക്കസ്ഡ് ആയ മനുഷ്യൻ’; ഹൃദ്യമായി സുപ്രിയയുടെ വാക്കുകൾ

നടൻ പൃഥ്വിരാജിന്റെ 39-ാം ജന്മദിനമാണ് ഇന്ന്. ഭാര്യ സുപ്രിയയുടെയും താരസുഹൃത്തുക്കളുടെയും ആശംസയറിയിക്കുന്ന പോസ്റ്റുകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. സ്നേഹം നിറച്ച വാക്കുകളോടെ സുപ്രിയ കുറിച്ച വാക്കുകൾ ഏറെ ഹൃദ്യമാണ്. 

‘എനിക്കറിയാവുന്ന ഏറ്റവും ഊർജ്ജസ്വലനായ,  ഫോക്കസ്ഡ് ആയ മനുഷ്യൻ, എനിക്കൊപ്പം ജോലി ചെയ്യുന്ന സത്യസന്ധതയുള്ള പ്രൊഫഷണൽ, രസികനും സ്നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ പ്രിയപ്പെട്ട ക്രൈം പാർട്ണർ… ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ’ എന്നാണ് സുപ്രിയ കുറിക്കുന്നത്.