നവരാത്രി നാളിലെത്തിയ ജൂനിയർ ചീരു; ആദ്യ വിജയദശമി ചിത്രം പങ്കുവച്ച് മേഘ്ന

കഴിഞ്ഞ കൊല്ലം നവരാത്രി നാളിലാണ്  മേഘ്നയ്ക്ക് കൂട്ടായി ജൂനിയർ ചീരു എത്തിയത്.  നവരാത്രി ആഘോഷങ്ങൾക്കായി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നിലിരുക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. ‘എന്റെ കുടുംബത്തിന് ദസറ എപ്പോഴും ഒരു സ്പെഷ്യൽ ഉത്സവമാണ്! എന്റെ കുഞ്ഞുരാജകുമാരന്റെ ആദ്യത്തെ വിജയദശമി കൊല്ലു പാട്ടിയുടെ വീട്ടിൽ ആഘോഷിക്കുന്നു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രവും മേഘ്ന പങ്കുവച്ചിരിന്നു. മകന്റെയൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ മേഘ്ന  സമൂഹമാധ്യമ പേജിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്.  മകന്റെ വളർച്ചയുടെ ഒരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നാണ്  ചീരുവിന്റെ പിറന്നാള്‍.