എല്ലാത്തിനും സന്തോഷം; എല്ലാരേയും തിരിച്ച് വിളിക്കും; നന്ദിയോടെ ഇന്ദ്രൻസ്

'ഹോം' എന്ന സിനിമയെയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് നന്ദി അറിി‍യിച്ച് നടൻ ഇന്ദ്രൻസ്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് പ്രതികരണം. 

ഹോമെന്ന സിനിമ കാണുകയും ഞങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. ഒലിവർ ട്വിസ്റ്റെന്ന എന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടമായെന്ന് അറിയുന്നു. ഒരുപാട് പേർ എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം. ഗുരുതുല്യരായവർ മുതൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം എല്ലാ കോളുകളും എടുക്കാൻ സാധിച്ചില്ല. തിരക്ക് കുറയുന്ന മുറയ്ക്ക് എല്ലാവരെയും തിരികെ വിളിക്കും. കോവിഡ് കാലമായതിനാ‍ൽ എല്ലാവരും കുടുംബമൊത്ത് സുരക്ഷിതരായി ഇരുന്നാകും സിനിമ കണ്ടതെന്നും ഇന്ദ്രൻസ് പറയുന്നു. ഇന്ദ്രൻസ് പറയുന്നു. 

റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. മഞ്ജു പിള്ളി, ശ്രീനാഥ് ഭാസി, നസ്ലിന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.