പേടിക്കാനും പേടിപ്പിക്കാനും ഇന്ദ്രന്‍സ്; ‘വാമനന്‍’ പ്രയാണം തുടങ്ങുന്നു

പേടിപ്പിക്കാനും പേടിക്കാനും മലയാളത്തിന്‍റെ പ്രിയ നടന്‍ ഇന്ദ്രന്‍സ് എത്തുന്നു. ഇന്ദ്രൻസ് നായകനാവുന്ന ഹൊറർ ചിത്രം 'വാമനന്റെ' മോഷൻ പോസ്റ്റർ റിലീസായി. നവാഗതനായ എ.ബി.ബിനിലാണ് ചിത്രം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  ചിത്രത്തിൽ ബൈജു, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായർ, ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനൻ. ഹൊറർ സൈക്കോ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. അരുൺ ശിവയാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു.