ഇതേതു ഭാവം?; ഗോഷ്ടി കാണിച്ച് പൃഥ്വിയും നസ്രിയയും; സുപ്രിയയ്ക്ക് ആശംസ

സുപ്രിയാ മേനോന് ആശംസകൾ നേർന്നു നടി നസ്രിയ പങ്കുെവച്ച ഫോട്ടോ ശ്രദ്ധിക്കപ്പെടുകയാണ്. പ്രത്യേക ഭാവത്തോടെ ഗോഷ്ടി കാണിച്ച് നസ്രിയയും പൃഥ്വിയും.ഒപ്പം മനോഹരമായി ചിരിച്ച് സുപ്രിയയും. പിറന്നാളാശംസ നേർന്നതിനൊപ്പം സുപ്രിയയുടെ നൃത്തം പ്രതീക്ഷിക്കുന്നതായും നസ്രിയ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ നസ്രിയ പലപ്പോഴും ഇത്തരം രസകരമായ ഫോട്ടോകൾ പങ്കുവെയ്ക്കാറുണ്ട്. ചിത്രത്തിനു താഴെ ആരാധകരുടെ കമന്റുകളും നിറയുകയാണ്. നേരത്തേ സുപ്രിയയ്ക്ക് ആശംസയറിയിച്ച് പൃഥ്വിയും പോസ്റ്റ് പങ്കുവെച്ചിരുന്നു.