'ഞങ്ങള്‍ ചുണ്ടനക്കാറേ ഉള്ളൂവെന്ന് അവര്‍ പറയും; ചങ്കൂറ്റത്തോടെ ഞാൻ പാടുന്നു'; വിഡിയോ

നമ്മുടെ പ്രിയതാരങ്ങളുടെ വർഷങ്ങൾക്ക് മുമ്പുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും വീണ്ടും വൈറലാകാറുണ്ട്. 1986–ൽ ഒരു സ്റ്റേജ് പപരിപാടിയിൽ നടൻ മോഹൻലാൽ പാട്ടുപാടുന്നതിന്റെ ഒരു വിഡിയോ ാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാട്ട് പാടുന്നതിന് മുമ്പ് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് അതിൽ പ്രധാനം.

ഞാനിപ്പോൾ പാടാൻ കാരണം ഞാനൊരു പാട്ടുകാരനായതുകൊണ്ടല്ല. ഞാൻ കോളജിലും സ്കൂളിലും പഠിക്കുന്ന കാലത്ത് ിങ്ങനെ ചില പരിപാടികൾ കണ്ടിട്ടുണ്ട്. അന്ന് സ്റ്റേജിൽ വന്നത് പ്രേംനസീർ, മധു, ഉമ്മർ, സുകുമാരൻ, സോമൻ എന്നിങ്ങനെയുള്ള ആർട്ടിസ്റ്റുകളായിരുന്നു. ഇവർ സ്റ്റേജിൽ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോൾ നിങ്ങളൊന്ന് പാടണം എന്നൊക്കെ ഞാനും വിളിച്ച് പറഞ്ഞിട്ടുണ്ട്. സിനിമയിൽ ഇവർ തന്നെയാണ് പാടുന്നതെന്നായിരുന്നു എന്റെയെല്ലാം വിചാരം. ഞങ്ങളല്ല സിനിമയില്‍ പാടുന്നത് ഞങ്ങള്‍ ചുണ്ടനക്കാറേ ഉള്ളൂവെന്ന് അവര്‍ പറയാറുമുണ്ട്. ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ ചില ഫങ്ഷനില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ ഒന്ന് പാടണമെന്നും പറയാറുണ്ട്. എന്നാല്‍ പണ്ടവര്‍ പറഞ്ഞപോലെ എനിക്ക് പാട്ടറിയില്ല ഞാന്‍ ചുണ്ടനക്കാറേ ഉള്ളൂവെന്നൊന്നും ഞാന്‍ പറഞ്ഞില്ല.ഞാന്‍ പാടാമെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞു. ആ ഒരു ചങ്കൂറ്റവും ധൈര്യവും വെച്ചാണ് ഇപ്പോള്‍ പാടാന്‍ പോകുന്നത്. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. പാടുന്നതിന് മുമ്പ് മോഹൻലാലിന്റെ വാക്കുകൾ.

വെണ്ണിലാ ചോലയിലെ എന്ന ഗാനമാണ് മോഹൻലാൽ പാടിയത്. പാടുന്നതിന് മുമ്പ് നടനും ഗായകനും പരിപാടിയുടെ അവതാരകനുമായ കൃഷ്ണചന്ദ്രന്റെ സഹായവും ലാൽ ചോദിക്കുന്നുണ്ട്. ഓർബിറ്റ് വിഡിയോ വിഷൻ എന്ന യൂട്യൂബ് ചാനലാണ് ഇപ്പോൾ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിഡിയോ കാണാം: