ആഗ്രഹങ്ങൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച് മലയാളം ഹ്രസ്വചിത്രം "അന്ന"

ആഗ്രഹങ്ങൾക്ക് പരിമിതികളില്ലെന്ന് തെളിയിക്കുന്ന മലയാളം ഹ്രസ്വചിത്രം "അന്ന" രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുന്നു. റിലീസ് ചെയ്ത് മൂന്നാഴ്ച്ചയ്ക്കുള്ളിൽ ഒൻപത് അവാർഡുകളാണ് ലഭിച്ചത്. കൊച്ചിയിലെ ഒരു സംഘം കൂട്ടുകാർ ചേർന്നാണ് ചിത്രമൊരുക്കിയത്. 

ആഗ്രഹങ്ങൾ, അത് ചെറുതായാലും വലുതായാലും സഫലമാകുമെന്ന് ആത്മവിശ്വാസം പകരുകയാണ് "അന്ന". പത്ത് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ജിയ ഇമ്രാനാണ് പ്രധാന വേഷത്തിലെത്തുന്നത്. ശിശുദിനത്തിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആറ് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു.  മികച്ച ബാലതാരത്തിനുൾപ്പെടെ ഒൻപത് പുരസ്ക്കാരങ്ങൾ ലഭിച്ചു. അഖിൽ സജീന്ദ്രന്റേതാണ് സംവിധാനം. 

അജയ് വർഗീസും അനന്തു മനോഹറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 

ഗുഡ് വിൽ എന്റർടെയിൻമെന്റസാണ് ചിത്രം നിർമിച്ചത്.