മാസ്കണിഞ്ഞ് കാവ്യ; നാടൻ വേഷത്തിൽ ദിലീപ്; ചിത്രങ്ങൾ

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയായിരുന്നു കാവ്യ. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും നിഷ്കളങ്കമായ അഭിനയവുമായി കുട്ടിക്കാലം മുതലേ മലയാളി പ്രേക്ഷകന് കാവ്യ പരിചിതയാണ്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ചുരിദാറണിഞ്ഞ് മാസ്ക് വച്ച് കാവ്യയും ഒപ്പം നാടൻ വേഷത്തിൽ ദിലീപും കാറിന് സമീപം നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹത്തോടെ അഭിനയം മതിയാക്കിയ കാവ്യ പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്. സമൂഹമാധ്യമത്തിലും താരം സജീവമല്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുവർക്കും മകൾ പിറന്നിരുന്നു. വിജയദശമി ദിവസം ജനിച്ചതിനെ തുടർന്ന് കുഞ്ഞിന് മഹാലക്ഷ്മിയെന്നാണ് പേര് നൽകിയത്. മിഴിരണ്ടിലും സിനിമയിലെ ഗെറ്റപ്പിലാണ് ദിലീപും കാവ്യയുമെന്നാണ് ആരാധകരുടെ കമന്റ്.2016 ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്.